02:49pm 11 November 2026
NEWS
ഗുണങ്ങള്‍ എടുത്തുപറഞ്ഞാണ് ആളുകളില്‍ മാറ്റങ്ങളുണ്ടാക്കേണ്ടത്: കെ എസ് ശര്‍മ
13/10/2025  12:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഗുണങ്ങള്‍ എടുത്തുപറഞ്ഞാണ് ആളുകളില്‍ മാറ്റങ്ങളുണ്ടാക്കേണ്ടത്: കെ എസ് ശര്‍മ
HIGHLIGHTS

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഇന്‍സൈറ്റ് എക്‌സ് സീരിസ് എട്ടാം എഡിഷനില്‍ എക്‌സിക്യൂട്ടീവ് എജുക്കേറ്ററും കോളബറേഷന്‍ കോച്ചും മീഡിയേറ്ററുമായ കെ എസ് ശര്‍മ സംസാരിക്കുന്നു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും പ്രോഗ്രാം ചെയറുമായ ദിലീപ് നാരായണന്‍, ഹോണററി സെക്രട്ടറി കെ അനില്‍ വര്‍മ എന്നിവര്‍ സമീപം.

 

കൊച്ചി:  ഒരാളെ മറ്റൊരാളാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗം അയാളുടെ ഗുണങ്ങള്‍ എടുത്തുപറയുകയാണെന്ന് എക്‌സിക്യൂട്ടീവ് എജുക്കേറ്ററും കോളബറേഷന്‍ കോച്ചും മീഡിയേറ്ററുമായ കെ എസ് ശര്‍മ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ ഇന്‍സൈറ്റ് എക്‌സ് സീരിസ് എട്ടാം എഡിഷനില്‍ ഉന്നതതലത്തിലുള്ള മാനേജര്‍മാര്‍ നേരിടുന്ന പ്രതിസന്ധികള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഒരാള്‍ എങ്ങനെയാണോ അയാളെ കേവലം അങ്ങനെതന്നെ കണ്ടാല്‍ അയാളില്‍ മാറ്റമുണ്ടാകില്ലെന്നും എന്നാല്‍ അയാള്‍ എങ്ങനെ ആവണമോ അതുപോലെ പരിഗണിച്ചാല്‍ അവര്‍ അങ്ങനെയായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും മികച്ച ഗുണങ്ങളുണ്ട്. അത് മറ്റുള്ളവര്‍ തിരിച്ചറിയുമ്പോഴാണ് എല്ലാവരും ഉയരത്തിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. 

സ്വയം സ്‌നേഹിക്കുന്നവര്‍ക്ക് മാത്രമാണ് മറ്റുള്ളവരേയും സ്‌നേഹിക്കാന്‍ സാധിക്കുക. സ്വയം വെറുക്കുന്നവര്‍ മറ്റുള്ളവരേയും വെറുക്കുമെന്നും അദ്ദേഹം വിശദമാക്കി. 

കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റും പ്രോഗ്രാം ചെയറുമായ ദിലീപ് നാരായണന്‍ സ്വാഗതവും ഹോണററി സെക്രട്ടറി കെ അനില്‍ വര്‍മ നന്ദിയും പറഞ്ഞു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img